കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ് വാര്‍ഷികാഘോഷം നടന്നു. കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സമ്മേളനത്തില്‍ എ.ഡി.എസ് വൈസ് പ്രസിഡന്റ് സുധര്‍മ്മ ശശി അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹരിതകര്‍മ്മ സേനാംഗം ചന്ദ്രിക സജിയെ ആദരിച്ചു. മികച്ച അയല്‍ക്കൂട്ടമായി തെരഞ്ഞെടുക്കപ്പെട്ട സ്വാതി അയല്ക്കൂടത്തെ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസ്സി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിതാ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., പി.സി. ജോസഫ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ലതിക ഭാസ്കര്‍, സി.ഡി.എസ് അംഗം അമ്പിളി ഷിബു എന്നിവര്‍ പ്രസംഗിച്ചു. എ.ഡി.എസ് പ്രസിഡന്റ് ജീനാ സനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments