സൈബര്‍ ആക്രമത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കോതനല്ലൂര്‍ വരകുകാലായില്‍ ആതിര എന്ന 26 കാരിയാണ് സുഹൃത്ത് സൈബര്‍ അധിക്ഷേപങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പോലീസ് കേസെടുത്തു. ഒരാഴ്ച മുന്‍പ് ആതിര കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് ആതിരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആതിരയും സുഹൃത്തും തമ്മില്‍ നേരത്തെയുണ്ടായിരുന്ന ബന്ധം തകര്‍ന്നതിനു ശേഷമാണ് സുഹൃത്ത് സൈബര്‍ അധിക്ഷേപം ആരംഭിച്ചത്. ഇതുസംബന്ധിച്ച് ആതിരയുടെ സഹോദരി ഭര്‍ത്താവായ ഐഎഎസ്ഉദ്യോഗസ്ഥന്‍ കടുത്തുരുത്തി പോലീസിനെ സമീപിച്ച് നടപടി ആവശ്യപ്പെട്ടിട്ടും പോലീസ് അനങ്ങിയില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്
0 Comments