ലെന്‍സ് അവന്യൂ ഒപ്റ്റീഷ്യന്‍സ് ഷോറൂം ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വി എന്‍ വാസവന്‍ നിര്‍വഹിച്ചു. എം സി റോഡില്‍ മെയിന്‍ പോസ്റ്റോഫീസിന് എതിര്‍വശം പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരി ജോര്‍ജ് ചെറിയാന്‍ നിര്‍വഹിച്ചു. കണ്ണട പരിശോധന ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍ ഇ.എസ്. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. ലോകോത്തര നിലവാരമുള്ള ലെന്‍സുകള്‍ മിതമായ വിലയില്‍ ലെന്‍സ് അവന്യുവില്‍ നിന്നും ലഭ്യമാകും.
0 Comments