ഭിന്നാഭിപ്രായങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്നവരെ അതിവേഗം അയോഗ്യരാക്കുന്ന നടപടി ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പ്രസ്താവിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജവഹര്‍ ബാല്‍ മഞ്ച് കോട്ടയത്ത് നടത്തിയ രാഷ്ട്രപതിക്ക് കത്തയയ്ക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ സാബു മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ടോംസണ്‍ ചക്കുപാറ, ഷൈലജ റജി, ലിബി ഫിലിപ്പ്, രഞ്ജി ഡേവിഡ്, ജോസഫ് പി.റ്റി., ജെസി ബിജു, അജീഷ് റ്റി. അല്‍ഫോന്‍സ്, സജിമോന്‍ വി.ജെ., ജിജി മൂലംകുളം, സക്കീര്‍ ചങ്ങം പള്ളി, മഞ്ജു മനോജ്, ഷാജി പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments