മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് വന്‍ വിജയം. 13 അംഗ ഭരണ സമിതിയില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് യുഡിഎഫ് ഭരണത്തുടര്‍ച്ച നേടി. ജിസ് തോമസ് കൊല്ലംപറമ്പില്‍, ജയ്‌സണ്‍ ജേക്കബ് പെരുംമ്പുഴ, പി.ജെ. ജോസഫ് പ്ലാവുവച്ചതില്‍, സി.എം. ജോര്‍ജ് വടക്കേകാലായില്‍, ടോമി ചാക്കോ കാറുകുളത്തില്‍, ബിനോ സഖറിയാസ്, ലൂക്കോസ് മാക്കിയില്‍, സജീവ് ചാക്കോ പഴയിടത്ത്, ജയശ്രീ സലില്‍കുമാര്‍, ലിസി ജോസഫ് പാളിത്തോട്ടത്തില്‍, എം.പി. സുജാത, നാരായണന്‍ തങ്കപ്പന്‍, മാനുവല്‍ വര്‍ഗീസ്, എന്നിവരാണ് വിജയിച്ചത്. ഞായറാഴ്ച കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍.പി സ്‌കൂള്‍, പാരീഷ് ഹാള്‍ എന്നിവിടങ്ങളിലായി രാവിലെ എട്ട് മുതല്‍ വൈകൂന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിലും, ഹൈക്കോടതിയുടെ നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു തെരഞ്ഞെടുപ്പ് . 13 അംഗ ഭരണ സമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയും, എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. സ്വതന്ത്ര അംഗങ്ങളും മത്സര രംഗത്ത്ഉണ്ടായിരുന്നു.
0 Comments