ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ 'നിര്‍ജല ഏകാദശി' ദിനത്തില്‍ നാരായണീയപാരായണം നടത്തി. ഏറ്റുമാനൂരപ്പന്റെ തിരുവരങ്ങില്‍ രാവിലെ 6 മുതല്‍ 12 വരെയാണ് നാരായണീയ പാരായണം നടന്നത്. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. കോട്ടയം മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്ര നാരായണീയ പാരായണ സമിതിയാണ് പാരായണം നടത്തിയത്. ഉപദേശക സമിതി സെക്രട്ടറി സോമന്‍ ഗംഗാധരന്‍, ഉപദേശക സമിതി അംഗങ്ങളായ സോമന്‍ നാരായണന്‍, മോഹന്‍ദാസ്, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി ആര്‍ ജ്യോതി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി.
0 Comments