കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചത് മഴക്കാലത്ത് യാത്രാ ദുരിതമായി. അയര്‍ക്കുന്നം പഞ്ചായത്തിലെ നെടുങ്കരി പുന്നത്തുറ ആറുമാനൂര്‍ റോഡിലാണ് ചെളിക്കുഴികള്‍ നിറഞ്ഞ് യാത്ര ദുഷ്‌കരമായത്. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് നടന്നു പോകാന്‍ പോലും ക്ലേശകരമായ സാഹചര്യമാണിവിടെയുള്ളത്. ജലനിധി ജല ജീവന്‍പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ നീളുന്നതാണ് യാത്രാ ദുരിതത്തിനു കാരണമായത്. നികുതികള്‍ കൃത്യമായി നല്കി വരുന്ന ജനങ്ങള്‍ക്ക് പഞ്ചായത്ത് റോഡ് യാത്രാ യോഗ്യമാക്കി നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യമാണുള്ളത്. വാഹനങ്ങളില്‍ പോകുന്നവരും കാല്‍നടക്കാരും ഈ വഴിയുടെ ശോച്യാവസ്ഥ കാരണം അപകടങ്ങളില്‍ പെടുന്നത് പതിവാണ്. പുതിയ ഉടുപ്പും ബാഗും കുടയുമൊക്കെയായി ഈ വഴിയിലൂടെ കുട്ടികള്‍ സ്‌കൂളില്‍ പോകുവാന്‍ വിഷമിക്കുന്ന സാഹചര്യം പരിഗണിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമാണുയരുന്നത്.
0 Comments