പാലായില്‍ സി.ഐ.ടി.യു വിന്റെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ മേയ് ദിന റാലി നടന്നു. തൊഴിലാളികളുടെ സമര പോരാട്ടങ്ങളുടെ കരുത്തും, ആവേശവും വ്യക്തമാക്കുന്ന റാലിയാണ് നടന്നത്. കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച റാലിയില്‍ നൂറു കണക്കിന് തൊഴിലാളികളാണ് അണിചേര്‍ന്നത്. മയിലാട്ടവും, നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും മേയ് ദിന റാലിയില്‍ വിസ്മയക്കാഴ്ചയൊരുക്കി. റാലി ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന തൊഴിലാളി ദിന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.ആര് രഘുനാഥന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സിപിഐ(എം) ഏരിയ സെക്രട്ടറി പി.എം ജോസഫ് അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, ഷാര്‍ളി മാത്യു, റ്റി.ആര് വേണുഗോപാല്‍, ജോയി കുഴിപ്പാല തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments