പാലായില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ വന്‍ എം.ഡി.എം.എ വേട്ട. ബാംഗ്ലൂരില്‍ നിന്നെത്തിയ ബസില്‍ കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. സംഭവത്തില്‍ എരുമേലി സ്വദേശികളായി മൂന്ന് യുവാക്കള്‍ പിടിയിലായി. 70 ഗ്രാം ഓളം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. എല്‍.എസ്.ഡി സ്റ്റാമ്പുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എരുമേലി നേര്‍ച്ചപ്പാറ സ്വദേശികളായി മൂന്ന് യുവാക്കളാണ് പിടിയിലായത്. അഷ്കര്‍ അഷറഫ്, അന്‍വര്‍ ഷാ, അഫ്സല് അലിയാര് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. എരുമേലി, കാഞ്ഞിരപ്പള്ളി എന്നീ മേഖലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ നല്‍കിയിരുന്നത്. പ്രതികളുടെ പേരില്‍ എരുമേലിയില്‍ പോലീസ് ആക്രമണം അടക്കമുള്ള കേസുകളും നിലവിലുണ്ട്.
0 Comments