അംഗന്‍വാടി പ്രവേശനോല്‍സവത്തിന്റെ ഭാഗമായി വിവിധ അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്കി. വര്‍ണാഭമായ പരിപാടികളോടെയായിരുന്നു പ്രവേശനോല്‍സവം. കിടങ്ങൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ലെ 184 നമ്പര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം നടന്നു. വാര്‍ഡ് മെമ്പര്‍ ദീപാ സുരേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതിയതായി വന്ന കുട്ടികളെ മധുര പലഹാരം നല്‍കിയാണ് സ്വീകരിച്ചത്. വിവിധ പഴവര്‍ഗങ്ങളും കുട്ടികള്‍ക്കായി കരുതിയിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പ്രവേശനോത്സവത്തില്‍ആദരിച്ചു. കടപ്ലാമറ്റം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗന്‍വാടിയിലും പ്രവേശനോല്‍സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
0 Comments