അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച പുന്നത്തുറ പഴയ പള്ളി തിരുവമ്പാടി റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ MP നിര്‍വഹിച്ചു. ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപയും തോമസ് ചാഴികാടന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് പുതുമന യോഗത്തില്‍ അധ്യക്ഷനായിരുന്നു പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസഫ് ചാമക്കാല വാര്‍ഡ് മെമ്പര്‍മാരായ ജോണി എടേട്ട്, ടോംസി ജോസഫ് , കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ജോസ് കൊറ്റത്തില്‍, ജോസ് കുടകശേരി , ബിജു ചക്കാല ജോഷി മുത്തൂറ്റ് , സോമശേഖരന്‍ നായര്‍, ആലിസ് രാജു, അനില്‍കുമാര്‍, ജോസ് പുന്നത്തറ, എബിന്‍ തുടങ്ങിയവര്‍സംസാരിച്ചു.
0 Comments