പാലായില്‍ മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ AITUC യുടെ നേതൃത്വത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അബ്കാരി കേസുകളില്‍ തൊഴിലാളികളെ പ്രതിയായി ചേര്‍ത്ത് കേസെടുക്കുന്ന നടപടി അവസാനിപ്പിക്കുക, കള്ള് വ്യവസായത്തെ സംരക്ഷിക്കുക, മദ്യ നയം പ്രഖ്യാപിക്കുക, ടോഡി ബോര്‍ഡ് പൊതുമേഖലയില്‍ ആരംഭിക്കുക, ദൂര പരിധി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബാബു കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ പൊന്നപ്പന്‍ അധ്യക്ഷനായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് എം ജി ശേഖരന്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അഡ്വ. പയസ് രാമപുരം, സിബി ജോസഫ്, എ ഐ റ്റി യു സി മണ്ഡലം ജോയിന്റ് സെക്രട്ടറി കെ ബി അജേഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments