Breaking...

9/recent/ticker-posts

Header Ads Widget

ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു



ആത്മസമര്‍പ്പണത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും സന്ദേശവുമായി ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിലാണ് ബലിപെരുന്നാള്‍ ആഘോഷം നടന്നത്. പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികള്‍ ഒത്തുചേര്‍ന്നു. ഹജ്ജ് കര്‍മ്മത്തിന്റെ  പരിസമാപ്തി  കൂടിയാണ് ബലിപെരുന്നാള്‍. അറബ് രാജ്യങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷം നടന്നു.  ദൈവ കല്‍പ്പനയെ മാനിച്ച് ഇബ്രാഹിം നബി ഏക മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങിയ ത്യാഗസന്നദ്ധതയുടെ ഓര്‍മ്മ പുതുക്കല്‍ സഹജീവികളൊടുള്ള കാരുണ്യ വും ദുരിത മനുഭവി ക്കുന്നവരോടുള്ള കരുതലുമായാണ് നാടെങ്ങും ആലോചിച്ചത്. മാനവികതയുടെ സന്ദേശമാണ് ബക്രീദ് ആഘോഷം പകര്‍ന്നു നല്‍കുന്നതെന്ന് ഏറ്റുമാനൂര്‍ ജമാ അത്ത് മൗലവി മുഹമ്മദ് ഹക്കീം പറഞ്ഞു.





Post a Comment

0 Comments