സോഷ്യല്‍ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാനവീയം സാംസ്‌കാരിക കൂട്ടായ്മ പാലാ അല്‍ഫോന്‍സ കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. മാണി സി കാപ്പന്‍ MLA ഉദ്ഘാട്‌നം ചെയ്തു. പ്രതിഭാ സംഗമം സംസ്ഥാന പ്രസിഡന്റ് KM വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടന്‍ ചാലി പാലായെയും സാഹിത്യകാരി സിജിത അനിലിനെയും ആദരിച്ചു. കുഞ്ഞിളം കയ്യില്‍ സമ്മാന വിതരണ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജി ജോണ്‍ മാതപിതാക്കളെ ആദരിച്ചു. ഹേമ R നായര്‍ മുഖ്യഭാഷണം നടത്തി. റവ ഡോ.ജോസ് ജോസഫ് ഗുരുവന്ദനം നടത്തി. നഗരസഭാംഗം സാവിയോ കാവുകാട്ട്, ശ്രീലക്ഷ്മി J , രതീഷ് കുമാര്‍ , ഡോ. പ്രവീണ , കീര്‍ത്തന റജി, ജയ്‌സണ്‍ ജേക്കബ്ബ് എന്നിവര്‍പ്രസംഗിച്ചു.
0 Comments