കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തില്‍ വനിതകള്‍ക്കായി ബോഡി ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യ ങ്ങളോടെഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയത്. വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക പരിശീലകനെയും ചുമതലപ്പെടുത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക് പഞ്ചായത്തംഗം ജീന സിറിയക്കിന്റെ ശ്രമഫലമായി അനുവദിച്ച മൂന്നുലക്ഷം രൂപ ഉപയോഗിച്ചണ് വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് മന്ദിരത്തോട് ചേര്‍ന്ന് ഒരുക്കിയ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. ഉഴുവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കല്‍ മ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്ക്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിത മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സച്ചിന്‍ സദാശിവന്‍, ആന്‍സി സക്കറിയസ്, ബിന്‍സി സാവിയോ, വാര്‍ഡ് മെമ്പര്‍മാരായ ജാന്‍സി ജോര്‍ജ്, കെ. ആര്‍. ശശിധരന്‍ നായര്‍, ജോസ് കൊടിയoപുരയിടം, ബീന തോമസ്, പ്രവീണ്‍ പ്രഭാകര്‍,മത്തായി മാത്യു, ഷിബു പോതം മാക്കില്‍, ജയ് മോള്‍ റോബര്‍ട്ട്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷഹന ജയേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments