Breaking...

9/recent/ticker-posts

Header Ads Widget

ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തിയ ആസാം സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി



കോട്ടയം നഗരത്തില്‍  ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തിയ ആസാം സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്റല്ലിജന്‍സ് ബ്യുറോയുടെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. കോട്ടയം നഗരത്തില്‍ പഴം പച്ചക്കറി വ്യാപരത്തിന്റെ മറവില്‍ യുവാക്കളെയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും ലക്ഷ്യമാക്കി മാരകലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ വില്പന നടത്തി വന്നിരുന്നയാളാണ് അറസ്റ്റിലായത്. 5 വര്‍ഷത്തില്‍ അധികമായി കേരളത്തില്‍ അതിഥി തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കമരുന്ന് വില്പന നടത്തി വന്നിരുന്നയാളാണ് പിടിയിലായത് . ആസാം സോണിപൂര്‍ ജില്ലയില്‍ പഞ്ച്‌മൈല്‍ ബസാര്‍ സ്വദേശിയായ രാജികുള്‍ അലം എന്നയാളാണ് പിടിയിലായത്. ഒരാഴ്ച നീണ്ട നീക്കത്തിനൊടുവില്‍ 4 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി എക്സൈസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.  100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. മുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതി യാണ് രാജികുള്‍ അലം. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയില്‍ നിന്നും 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലായി നിറച്ച നിലയില്‍ ആണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ , കമ്മീഷണര്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്,  ഇന്റലിജന്‍സ് ബ്യുറോ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത്. K. നന്ദ്യാട്ട് , കോട്ടയം എക്സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍മാരായ K. N. വിനോദ്, അനു. V. ഗോപിനാഥ്, G.അനില്‍ കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിമേഷ്. K. S, പ്രശോഭ് K. V, ശ്യാം ശശിധരന്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിജയരശ്മി. V എന്നിവര്‍ എക്സൈസ് സംഘത്തില്‍ഉണ്ടായിരുന്നു.




Post a Comment

0 Comments