പെട്രോള്‍ പമ്പ് തുടങ്ങുവാന്‍ സ്ഥലം വിട്ടു നല്‍കാമെന്ന ഉറപ്പില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സ്ഥലം ഉടമ ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നില്ലെന്ന് ആരോപിച്ച് സി. എസ്.ഡി.എസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കിടങ്ങൂര്‍ സൗത്ത് സ്വദേശി അപ്പച്ചേരില്‍ എ. കെ. രാജേന്ദ്രനാണ്, കട്ടച്ചിറ മുതുകാട്ടില്‍ ജോയന്‍സ് ജോസിനെതിരെ അധികാരികള്‍ക്കു പരാതി നല്‍കിയിരിക്കുന്നത്.ഇരുവരും പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് സ്ഥലം വിട്ടു നല്‍കുന്നതിനായി സ്ഥലമുടമയ്ക് ലക്ഷങ്ങള്‍ നല്‍കിയതായും ഇപ്പോള്‍ പട്ടികജാതിക്കാരനായ വ്യക്തിയോട് സ്ഥലമുടമ കരാര്‍ ലംഘനം നടത്തിയതായും csds ആരോപിക്കുന്നു. മൈനിങ് ആന്‍ഡ് ജിയോളജി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയില്‍ നിന്നും എന്‍ ഒ സി ലഭിച്ചിരുന്നു 2017 ല്‍ എഴുതിയ കരാറിനെ ച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പൊഴത്തെ സമരത്തിനു കാരണമായത്.
0 Comments