കാത്തിരിപ്പിനൊടുവില്‍ ബീഗിളിനെ തേടി ഉടമസ്ഥനെത്തി. ചേര്‍പ്പുങ്കലില്‍ അലഞ്ഞുതിരിഞ്ഞ ബീഗിള്‍ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കര്‍ ചേര്‍ന്ന് പാലാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. നായ്കുട്ടിയെ തേടി ഉടമ ചേര്‍പ്പുങ്കല്‍ സ്വദേശി അരുണ്‍ എത്തിയതോടെയാണ് കാത്തിരിപ്പ് അവസാനിച്ചത്. പാലാ പോലീസ് നായയെ സ്റ്റേഷനില്‍ ലഭിച്ചത് സംബന്ധിച്ച് ചിത്രം സഹിതം നല്‍കിയ അറിയിപ്പ് കണ്ടാണ് നായ്ക്കുട്ടിയെ തേടി ഉടമ ബുധനാഴ്ച എത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേഷനിലെത്തിച്ച നായക്കുട്ടി പോലീസുകാരുടെ സ്‌നേഹവാത്സല്യങ്ങളേറ്റുവാങ്ങി ഉടമയെ കാത്തിരിക്കുകയായിരുന്നു..ഉടമ എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരുംആശ്വാസത്തിലായി.
0 Comments