ഇടനാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം വര്‍ണ്ണാഭമായി. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീല ബാബു നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് മായാ സലീം അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ രവി പുലിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി .പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ സുമതി ഗോപാലകൃഷ്ണന്‍, പി.എസ് മധുസൂദനന്‍, നാരായണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവാഗതരായ കുട്ടികളെ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. കുട്ടികള്‍ അക്ഷരദീപവും തെളിയിച്ചു.
0 Comments