ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാലരുവി അടക്കമുള്ള കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും വെള്ളവും വെളിച്ചവും ഉറപ്പുവരുത്തണമെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു ട്രെയിന്‍ യാത്രക്കാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അടക്കമുള്ളവര്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതടത്തില്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
0 Comments