Breaking...

9/recent/ticker-posts

Header Ads Widget

ഡോക്ടേഴ്‌സ് ഡേ ദിനാചരണവും ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് സമര്‍പ്പണവും



ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ഡേ  ദിനാചരണവും ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് സമര്‍പ്പണവും ശനിയാഴ്ച  നടക്കും. ചാവറ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സാബു കൂടപ്പാട്ട്,  ഡോ ജോര്‍ജ് മാത്യു പുതിയിടം എന്നിവര്‍ക്ക് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡുകള്‍ സമര്‍പ്പിക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുണ്ടാങ്കല്‍ IMA ഹാളില്‍ ശനിയാഴ്ച രാത്രി എട്ടിന് ചേരുന്ന സമ്മേളനത്തില്‍ ഡോ പ്രദീപ് മാത്യു അധ്യക്ഷത വഹിക്കും. മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ റോയി എബ്രാഹം കള്ളിവയലില്‍, ഡോ ജോസ് കോക്കാട്ട്, ഡോ സബിത അഗസ്റ്റിന്‍, ഡോ സിറിയക് തോമസ്, ഡോ ശബരീനാഥ് സി ദാമോദരന്‍, ഡോ പി എന്‍ രാഘവന്‍, ഡോ അഭിലാഷ് കെ, ഡോ നിര്‍മ്മല്‍ മാത്യു ജോസ്, ഡോ ദിവ്യ സാറാ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ IMA പാലാ ബ്രാഞ്ച് സിഡന്റ് ഡോ പ്രദീപ് മാത്യു, സെക്രട്ടറി ഡോ സിജോ അലക്‌സ് , ഡോ ജോസ് കോക്കാട്ട്, ഡോ സിറിയക് തോമസ് തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments