Breaking...

9/recent/ticker-posts

Header Ads Widget

പിതാവ് ജോലി ചെയ്ത സ്റ്റേഷനിലേക്ക് പൂച്ചെണ്ടുമായി മറിയക്കുട്ടി



ഏഴു പതിറ്റാണ്ടു മുന്‍പ് പിതാവ് ജോലി ചെയ്ത ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പൂച്ചെണ്ടുമായി 85 കാരിയായ മറിയക്കുട്ടി കടന്നെത്തിയത് പോലീസുകാര്‍ക്കും കൗതുകമായി. പെരുമ്പായിക്കാട് GP ഹൗസില്‍ മറിയക്കുട്ടിയാണ് ബാല്യകാല സ്മരണകളുമായി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും റൈറ്ററായി വിരമിച്ച കെ.എം. പീറ്ററിന്റെ മകളാണ് മറിയക്കുട്ടി... പിതാവ് ജോലി ചെയ്ത ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ 12 വയസ്സ് പ്രായത്തില്‍ എത്തിയതിന്റെ ഓര്‍മ്മകള്‍ മനസ്സിലെത്തിയപ്പോര്‍ മറിയക്കുട്ടിക്ക് പോലീസ് സ്റ്റേഷന്‍ കാണണമെന്ന ആഗ്രഹമുണ്ടായതാണ് സന്ദര്‍ശനത്തിനു കാരണമായത്.  ഇന്നലെകളിലെ പോലീസ് കഥകള്‍ കേട്ടറിഞ്ഞ പോലീസുകാര്‍ ഈ വയോധികയെ സ്‌നേഹവത്സല്യത്തോടെയാണ് വരവേറ്റത്. പഴയകാല പോലീസ് സ്റ്റേഷനു കുറ്റവാളികളുടെ പേടി സ്വപ്നമായിരുന്ന ലോക്കപ്പ് മുറിയും പ്രസിദ്ധമായിരുന്നു. നിക്കറിട്ട, മീശ പിരിയ്ക്കുന്ന...പോലീസുകാരുടെ  കഥയാണ്. മറിയക്കുട്ടിക്ക് പറയാനുണ്ടായിരുന്നത്. എസ്.ഐ. വി.കെ.ബിജുവിന്റെ നേതൃത്വത്തിലാണ് മറിയക്കുട്ടിയെ സ്വീകരിച്ചത്. പോലീസ്‌കാര്‍ക്കൊപ്പം ഉച്ച ഭക്ഷണവും കഴിച്ചാണ് ഈ മുത്തശ്ശി മടങ്ങിയത്.  മറിയക്കുട്ടിയുടെ  ഭര്‍ത്താവ് എബ്രാഹം 40- വര്‍ഷം മുന്‍പ് മരിച്ചു. മക്കള്‍ ആറു പേരും വിദേശത്താണ്. അടുത്ത ജന്മദിനത്തില്‍ കേക്കുമായെത്താമെന്ന് വാക്ക് നല്‍കിയാണ് ഇവര്‍ മടങ്ങിയത്.



Post a Comment

0 Comments