കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മെരിറ്റ് ഡേ ആഘോഷം നടന്നു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. കുടുംബശ്രീ പൊതുസഭയും വെള്ളിയാഴ്ച സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കീല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ ഭാഗമായി വളരണമെന്നും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. വൈലോപ്പിള്ളി മാമ്പഴം പുരസ്‌കാരം നേടിയ ഉഷ ജയകുമാര്‍, കുടുംബശ്രീ അരങ്ങ് മത്സരത്തില്‍ മികച്ച വിജയം നേടിയ സീമ മാത്യു, അരങ്ങ് മത്സരത്തില്‍ നാടക വിഭാഗത്തില്‍ സമ്മാനം നേടിയ ടീം അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അനുമോദന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജീന സിറിയക്ക്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബിന്‍സി സാവിയോ, സച്ചിന്‍ സദാശിവന്‍, ആന്‍സി സക്കറിയ, പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പോതമാക്കിയില്‍, ജാന്‍സി ജോര്‍ജ്, ശശിധരന്‍ നായര്‍, ജോസ് കൊടിയo പുരയിടത്തില്‍ , ജയ് മോള്‍ റോബര്‍ട്ട്, ബീന തോമസ്, പ്രവീണ്‍ പ്രഭാകര്‍, മത്തായി മാത്യു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷഹന ജയേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്‌സൈസ് ഓഫീസര്‍ ജയപ്രഭ MV ബോധവത്കരണ ക്ലാസ് നയിച്ചു.
0 Comments