പാലായില്‍ മൂന്നു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത അമിനിറ്റി സെന്റര്‍ നാളിതു വരെ പ്രവര്‍ത്തനമാരംഭിക്കാത്തതിന്റെ പിന്നിലുള്ള അഴിമതി അന്വേഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2013 ല്‍ കെ .എം മാണി ബഡ്ജറ്റില്‍ 5 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച് 2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിട സമുച്ചയവും പാലവും നശിക്കുകയാണ്. എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വൈദ്യുതശ്മശാനമാക്കി പ്രയോജനപ്പെടുത്തണമെന്നും സജി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാ ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, അഡ്വ. ജോസഫ് കണ്ടത്തില്‍, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ .ജോബി കുറ്റിക്കാട്ട്, ജോസ് വേരനാനി, ബോബി മൂന്നുമാക്കല്‍, മാത്യു കേളപ്പനാല്‍, സിബി നെല്ലന്‍കുഴി, റ്റോം ജോസഫ് , ഔസേപ്പച്ചന്‍ മഞ്ഞക്കുന്നേല്‍, ഷിനു പാലത്തുങ്കല്‍, കുര്യന്‍ കണ്ണംകുളം, സന്തോഷ് മൂക്കിലി ക്കാട്ട്, സുനില്‍ കുന്നപ്പള്ളി, സാബു പാല എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ സൂചകമായി അമിനിറ്റി സെന്ററിനു മുമ്പില്‍ നേതാക്കള്‍ റീത്ത് സമര്‍പ്പിച്ചു.
0 Comments