മേലുകാവ് പഞ്ചായത്തിലെ പെരിങ്ങാലി വടക്കന്‍മേട് റോഡിന്റെ ഉദ്ഘാടനം മാണി c കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. MLA ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയും MP ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വടക്കന്‍ മേട് ജംഗ്ഷനില്‍ നടന്ന ഉദഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് സി.വടക്കേല്‍ അധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടന്‍ MP മുഖ്യപ്രഭാഷണം നടത്തി. CSI ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ് റവ. VS ഫ്രാന്‍സിസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം അഡ്വ ഷോണ്‍ ജോര്‍ജ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല R , ഷൈനി ജോസ്, മറിയാമ്മ ഫെര്‍ണാണ്ടസ് , വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments