Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള പത്തൊമ്പതാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു.



ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള പത്തൊമ്പതാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു. മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കരയില്‍ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം സഞ്ചാരിയും, പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ സന്തോഷ് ജോര്‍ജ് കുളങ്ങരനിര്‍വഹിച്ചു. സ്നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളമാകെ കൈയ്യടിക്കേണ്ട മാതൃകാ പ്രവര്‍ത്തനമാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. സമൂഹത്തിലെ നന്മ പ്രതിഫലിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരവും എല്ലാ ജനപ്രതിനിധികള്‍ക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭവനരഹിതരായ ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുകയെന്നത് ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നേഹദീപം പദ്ധതിക്കുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനമായി ഒരു വീട് നിര്‍മ്മിക്കുന്നതിനുള്ള തുക പൂര്‍ണ്ണമായും സഫാരി ചാനലില്‍നിന്ന് നല്‍കുമെന്ന് സന്തോഷ് ജോര്‍ജ് അറിയിച്ചു.  ഫാ. ജോയി കാവുകാട്ട് സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്നേഹദീപം പദ്ധതിപ്രകാരമുള്ള പത്തൊമ്പതാമത്തേതും മുത്തോലി പഞ്ചായത്തിലെ അഞ്ചാമത്തേതുമായിട്ടുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. യോഗത്തില്‍ പാലാ ഡി.വൈ.എസ്.പി. എ.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. പാളയം പള്ളി വികാരി ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കാവുകാട്ട്, കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, റെജി തലക്കുളം, ജേക്കബ് മഠത്തില്‍, സജി ഓലിക്കര, ഷൈബു തോപ്പില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, പോള്‍ കാവുകാട്ട്, ജോര്‍ജുകുട്ടി കാവുകാട്ട്, റ്റോമി ഓലിക്കര, ജോസ് പഴയംപള്ളിയില്‍, സുനില്‍ മറ്റത്തില്‍, ബെന്നി കോട്ടേപ്പള്ളി, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments