മേലുകാവ് പഞ്ചായത്തില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സൂപ്പര്‍ സ്റ്റോറുകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതു വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധവ് തടയാനും സര്‍ക്കാരിന് കാര്യക്ഷമമായി ഇടപെടാനും സൂപ്പര്‍ സ്റ്റോര്‍ പോലുള്ള സ്ഥാപനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മേലുകാവുമറ്റം സൂപ്പര്‍ സ്റ്റോര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേല്‍ കെട്ടിട ഉടമ പി.എം. മിത്രയ്ക്ക് നല്‍കി ആദ്യ വില്പന നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ഫെര്‍ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അനുരാഗ് പാണ്ടിക്കാട്ട്, പ്രസന്ന സോമന്‍, ബിന്‍സി ടോമി, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സപ്ലൈകോ കോട്ടയം റീജണല്‍ മാനേജര്‍ ആര്‍. ജയശ്രീ, ജില്ലാ സപ്ലൈകോ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. അഭിജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.കെ. മുജീബ്, കെ. അനൂപ് കുമാര്‍, ജോയി സ്‌കറിയ, ബി.ബി. ഐസക്, വ്യാപാര വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഡൊമിനിക് ഈപ്പന്‍ തെക്കേക്കണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments