Breaking...

9/recent/ticker-posts

Header Ads Widget

ചെത്തുതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി



എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ചെത്തുതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സര്‍ക്കാരിന്റെ തെറ്റായ മദ്യനയം തിരുത്തുക,  മദ്യഷാപ്പുകളുടെ ദൂരപരിധി 50 മീറ്റര്‍ ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ.  സിപിഐ കോട്ടയം ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹനന്‍ ചേന്നന്‍കുളം  ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കറ്റ് ബിനു ബോസ്, ചെത്തുതൊഴിലാളി യൂണിയന്‍ ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി യു.എന്‍. ശ്രീനിവാസന്‍, സിപിഐ നേതാക്കളായ  പി.കെ. സുരേഷ് കുമാര്‍, സി.വി. ചെറിയാന്‍, കെ.വി. പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments