ഓള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂണിയന്‍ പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മൂന്നാനി കോര്‍ട്ട് കോപ്ലക്‌സില്‍ നടന്ന പ്രതിഷേധ യോഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.വി സോമിച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. വി.ജി വേണുഗോപാല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ കെ. രവികുമാര്‍, അഡ്വ കെ.പി സത്യരത്‌നകുമാര്‍, അഡ്വ അഭിജിത്ത്, യൂണിറ്റ് സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, മഹിളാ യൂണിറ്റ് കണ്‍വീനര്‍ അഡ്വ. ആശാ രവി, പാലാ നഗരസഭാ കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കക്കണ്ടം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments