മയക്കുമരുന്ന് വ്യാപനം തടയാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. മയക്കുമരുന്ന് ഉള്‍പ്പടെ ലഹരി ഉല്‍പന്നങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുവാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, യുവാക്കള്‍ക്കും കേരളത്തില്‍ സാഹചര്യം ഒരുക്കി കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരാണ് ആലുവയിലെ അഞ്ചുവയസ്സുകാരി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ടതിന് കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ യാതൊരു രേഖകളും ഇല്ലാതെ കേരളത്തില്‍ തമ്പടിച്ചിരിക്കുന്നതും, ലഹരിക്ക് അടിമയായിരിക്കുന്ന ഇത്തരം ആളുകള്‍ യഥേഷ്ടം വിഹരിക്കുന്നതും ഒഴിവാക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments