അതിരമ്പുഴ ശ്രീകണ്ഠമംഗലം സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. 'വിട പറയാം ലഹരിയോട്... നല്ല നാളെക്കായി' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ റോബിന്‍മോന്‍ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗിക്കുന്നവര്‍ക്കും ലഹരിക്ക് അടിമയായി പോകുന്ന ഇളം തലമുറയ്ക്കും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നും രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഉദ്ഘാടകന്‍ വിശദീകരിച്ചു. യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ കെ എ അശ്വതി മോള്, ഐസി സാജന്,മാത്യു എബ്രഹാം, കെ എന്‍ ഷാജിമോന്‍, സുജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എംജി യൂണിവേഴ്സിറ്റി ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോക്ടര്‍ ബാബുരാജ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ വിജയലാല്‍ വിജയന് എന്നിവര്‍ സെമിനാര്നയിച്ചു.
0 Comments