13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ക്ക് 8 വര്‍ഷം തടവ്. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ വച്ച് 13 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് ബസില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് കണ്ടക്ടര്‍ക്ക് 8 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ബസ്സിലെ കണ്ടക്ടര്‍ ആയ പെരുമ്പായിക്കാട് തുണ്ടിയില്‍ പറമ്പില്‍ സദ്ദു എന്നുവിളിക്കുന്ന അഫ്സലിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) 8 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ച് ശിക്ഷിച്ചത്. ജഡ്ജി സി. ആര്‍. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗം ഉല്‍പ്പടെ നിരവധി കേസില്‍ പ്രതിയായ അഫ്സല്‍ അവിവാഹിതനാണെന്നും കല്യാണം കഴിച്ചു കൊള്ളാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്ന് പീഡിപ്പിച്ചത്. പാലാ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 29 സാക്ഷികളെയും വിസ്തരിക്കുകയും 31 പ്രമാണങ്ങള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.
0 Comments