നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കാറ്ററിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയതായി ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിലക്കേറ്റം തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ വിലക്കയറ്റം ജന ജീവിതത്തെയും ഭക്ഷണനിര്‍മ്മാണ വിതരണ മേഖലയെയും സാരമായി ബാധിച്ചു കഴിഞ്ഞതായും ഇവര്‍ പറഞ്ഞു. കാറ്ററിംഗ് മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികള്‍ അടക്കമുള്ളവരുടെ കുടുംബങ്ങള്‍ പട്ടിണിയില്‍ ആകുന്ന സാഹചര്യമാണുള്ളത്. വിലക്കയറ്റ നിയന്ത്രണത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എ കെ സി എ കോട്ടയം ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് മേഖല പ്രസിഡന്റ് ജോര്‍ജ് സി ഡി, മാന്നാര്‍ വിജയകുമാര്‍ എന്നിവര്‍പങ്കെടുത്തു
0 Comments