രണ്ടാമത് ടി.കെ ജോസ് തറപ്പേല്‍ മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിന് പാലായില്‍ തുടക്കമായി. പാലാ അല്‍ഫോന്‍സാ കോളേജ് ഓഡിറ്റോറിയത്തില്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു സോജന് തറപ്പേല്‍ അധ്യക്ഷന്‍ ആയിരുന്നു. പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ മുഖ്യ പ്രഭാഷണം നടത്തി ചെസ് കേരള പ്രസിഡന്റ് എന്‍.ആര് അനില്‍കുമാര്‍, നിര്‍മ്മലാ ജിമ്മി, കോളേജ് ബര്‍സാര്‍ ഡോക്ടര്‍ ജോസ് പുലവേലില്‍. കൗണ്‍സിലര്‍ സാവിയോ കാവുകാട്ട്, വിനു ഭാസ്ക്കര്‍, ഫാദര്‍ സോബിച്ചന് തറപ്പേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 400-ലേറെ പേര് പങ്കെടുക്കും. അണ്ടര്‍ 10, അണ്ടര്‍ 15 എന്നീ വിഭാഗങ്ങളിലും ഓപ്പണ്‍ വിഭാഗത്തിലുമായി 8 റൗണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മാണി സി കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും.
0 Comments