പാലാ മരിയസദനത്തില്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സത്‌രഞ്ജ് പ്രൊജക്ടിന്റെ ഉദ്ഘാടനവും ഡോക്ടേഴ്‌സ് ഡേ ദിനാചരണവും നടന്നു. ക്യാന്‍സര്‍ കെയര്‍, കാര്‍ഡിയാക് കെയര്‍, ഡ്രഗ് അബ്യുസ് പ്രിവെന്‍ഷന്‍, മെന്റല്‍ ഹെല്‍ത്ത് കെയര്‍, ചൈല്‍ഡ് കെയര്‍, റിനല്‍ കെയര്‍, പ്രിവന്‍ഷന്‍ ഓഫ് ലൈഫ് സ്‌റ്റൈല്‍ ഡിസീസസ് എന്നിങ്ങനെ 7 വിഭാഗങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കുരുവിള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലാ ഡി.വൈ.എസ്.പി എ.ജെ തോമസ് പ്രൊജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടേഴ്‌സ് സമൂഹത്തില്‍ ചെയ്തുവരുന്ന സേവനങ്ങളെക്കുറിച്ചും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും ഡി.വൈ.എസ്.പി എ ജെ തോമസ് സംസാരിച്ചു. സന്തോഷ് ജോസഫ്, ഡോ. ബോബി തോമസ്, ഡോ. ജി ഹരിഷ് കുമാര്‍, ഡോ. ആന്‍സന്‍ പീറ്റര്‍, ഡോ. തോമസ് വാവനിക്കുന്നേല്‍, ജിമ്മി ജോസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മരിയ സദനത്തില്‍ കണ്‍സാള്‍ട്ടന്റ് ഫിസിഷ്യന്‍ ആയി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ആന്‍സര്‍ പീറ്ററിനെ ആദരിച്ചു. ഡോ. ഡോക്ടര്‍ ബോബി തോമസിന്റെ നേതൃത്വത്തില്‍ മരിയസദനത്തിലെ അന്തേവാസികള്‍ക്കായി മെന്റല്‍ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
0 Comments