ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശനി പ്രദോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. നിരവധി ഭക്തര്‍ പ്രദോഷ ദിനത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി. വൈകീട്ട് ചോറ്റാനിക്കര വിജയന്‍ മാരാരുടെയും ചെര്‍പ്പുളശ്ശേരി ശിവന്റെയും പ്രമാണത്തില്‍ 40 ഓളം കലാകാരന്മാര്‍ പങ്കെടുത്ത പഞ്ചവാദ്യ അവതരണം നടന്നു. വൈകീട്ട് ഋഷഭ വാഹന എഴുന്നള്ളിപ്പുംഉണ്ടായിരുന്നു.
0 Comments