ഏറ്റുമാനൂര്‍ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ കോമ്പൗണ്ടില്‍ നിന്നിരുന്ന വാകമരത്തിന്റെ ശിഖരം ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു തൂങ്ങി. സെന്‍ട്രല്‍ ജംഗ്ഷനില്‍ പാലാ റോഡിലേക്ക് ഏതുനിമിഷവും വീഴാവുന്ന നിലയിലായിരുന്നു മരം. അപകട സാധ്യത മുന്നില്‍ക്കണ്ട് നാട്ടുകാര്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായം തേടി. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് ശിഖരങ്ങള്‍ വെട്ടി നീക്കി.
0 Comments