Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനെയും ഭാര്യയെയും ആക്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു



മുറുക്കാന്‍ കടയുടെ മുന്‍വശം ഇരുന്നു മദ്യപിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മധ്യവയസ്‌കനെയും ഭാര്യയെയും ആക്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ ചെറുവാണ്ടൂര്‍ യൂണിവേഴ്‌സിറ്റി പടിഞ്ഞാറെക്കുറ്റ്  ജോളി സ്റ്റീഫന്‍ (52), പേരൂര്‍ മന്നാമല  തൈപ്പറമ്പില്‍ സിയാദ്  (26), പേരൂര്‍ ചെറ്റയില്‍ കവല മാന്തോട്ടത്തില്‍ വിവേക്  (30) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി  ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് റോഡില്‍ കോണിക്കല്‍ ഷാപ്പുംപടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മുറുക്കാന്‍ കട നടത്തുന്ന മധ്യവയസ്‌കനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. രാത്രി ഈ കടയുടെ മുന്‍വശം എത്തിയ ഇവര്‍  അവിടെ ഇരുന്ന് മദ്യപിച്ചതിനെ മധ്യവയസ്‌കന്റെ ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്  ഇവര്‍ ഇരുമ്പു പൈപ്പ്  ഉപയോഗിച്ച് മധ്യവയസ്‌കനെ ആക്രമിക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഇവരുടെ മുറുക്കാന്‍ കട സമീപത്തെ തോട്ടിലേക്ക് തള്ളി മറിച്ചിടുകയും ചെയ്തു. ഇതിനുശേഷം ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്. ഐ സാഗര്‍ എം.പി, സി.പി.ഒ മനോജ്  എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജോളി സ്റ്റീഫന് ഏറ്റുമാനൂര്‍ സ്റ്റേഷനിലും, സിയാദിന് ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട സ്റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments