പുതുമഴ എത്തിയതോടെ മീന്‍പിടുത്തവും സജീവമായി. പാടത്തും തോടുകളിലും, ആറുകളിലും മഴയത്ത് ഒഴുകി എത്തുന്ന മീനുകളെ പിടിക്കുവാന്‍ മീന്‍പിടുത്തക്കാര്‍ സജീവമായി രംഗത്തുണ്ട്. പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെയാണ് മീന്‍പിടുത്തം നടത്തുന്നത്. പിടക്കുന്ന മീനുകളെ പാതയോരങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുകയാണ് ഒരു വിഭാഗം മത്സ്യ തൊഴിലാളികള്‍. കാരി, കൂരി, വരാല്‍, വാള, ചെമ്പല്ലി തുടങ്ങി ഊത്ത മീനുകള്‍ മീനുകള്‍ അടക്കമുള്ള എല്ലാം ജീവനോടെയാണ് ഇവിടെ വില്പനയ്ക്ക് നിരത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍..പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കട്ടച്ചിറ പാലത്തിനു സമീപം പാതയോരത്താണ് മത്സ്യ വില്പന തകൃതിയായി നടക്കുന്നത്. പ്രജനനകാലമായതിനാല്‍ മത്സ്യങ്ങള്‍ക്ക് മുട്ടയും ഉണ്ട്.
0 Comments