ജില്ലയില്‍ മഴയുടെ ശക്തി കുറയുമ്പോഴും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.. പടിഞ്ഞാറന്‍ മേഖലയില്‍ മിനച്ചിലാറ്റിലെ ജലനിരപ്പ് അപകട നിരപ്പിനുമുകളിലാണ് പേരൂര്‍ മുതല്‍ തിരുവാര്‍പ്പ് വരെയുള്ള ഭാഗങ്ങളില്‍ അപകട സൂചികയ്കുമുകളിലാണെങ്കിലും ജലനിരപ്പ് താഴാനുള്ള സാധ്യതയാണ് നിലവിലുള്ളത്. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. ജില്ലയില്‍ 72 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടയം താലൂക്കില്‍ 60 ക്യാമ്പുകളും ചങ്ങനാശേരിയില്‍ 9 മീനച്ചില്‍ 2 വൈക്കം 1 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 843 കുടുംബ ങ്ങളിലെ 2609പേരാണ് ക്യാമ്പുകളിലുള്ളത്
0 Comments