Breaking...

9/recent/ticker-posts

Header Ads Widget

ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ 47 -ാമത് ഹൈടെക് ഷോറൂം ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു



തെക്കെ ഇന്ത്യയിലെ ഗൃഹോപകരണ വിപണനരംഗത്തെ ഒന്നാം സ്ഥാനക്കാരായ ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ 47 -ാമത് ഹൈടെക് ഷോറൂം ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈരാറ്റുപേട്ട കടുവാ മൂഴി അരുവിത്തുറ കോളജ് ജംഗ്ഷനില്‍ നന്തില്ലത്ത് ജി മാര്‍ട്ട് ഹൈടെക് ഷോറൂം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുള്‍ ഖാദര്‍ ആദ്യവില്‍പന നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, നഗരസഭാംഗങ്ങളായ  അനസ് പാറയില്‍, സജീര്‍ ഇസ്മയില്‍, നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. നന്തിലത്ത് ഗ്രൂപ്പ് സി.ഇ.ഒ പി.എ സുബൈര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജോയ് എന്‍.പി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്, ഗൃഹോപകരണങ്ങള്‍ക്കും, ഇലക്ടോണിക്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും 70 ശതമാനം വരെ ഡിസ്‌കാണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഗോപു നന്തിലത്ത് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നറുക്കെടുപ്പില്‍ വിജയിച്ച 10 ഭാഗ്യശാലികള്‍ക്ക് LED TVകള്‍ സമ്മാനമായി നല്‍കി. പ്രമുഖ കമ്പനികളുടെ അത്യാധുനിക ഗൃഹോപകരണങ്ങള്‍, ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളോടെ ലഭ്യമാക്കുന്ന നന്തിലത്ത് ജി മാര്‍ട്ടില്‍ ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍,  മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments