കാണക്കാരിയില്‍ ശക്തമായ കാറ്റിലും മഴിയിലും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. കാണക്കാരി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ താമസക്കാരനായ കുന്നത്തേട്ട് ഹരിഹരന്റെ വീടിന്റെ അടുക്കള ഭാഗത്ത് ചിമ്മിനിയും വാട്ടര്‍ ടാങ്കും അടക്കമുള്ള ഭാഗമാണ് ഇടിഞ്ഞു വീണത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് ഹരിഹരന്. ഹരിഹരനും അമ്മയും ഭാര്യയും മകനും ആണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ വീടിന്റെ മറ്റൊരു മുറിയില്‍ ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വാര്‍ഡ് മെമ്പര്‍ കണക്കാരി അരവിന്ദാക്ഷനും റവന്യൂ അധികൃതരുംസ്ഥലത്തെത്തി.
0 Comments