Breaking...

9/recent/ticker-posts

Header Ads Widget

ജയ്‌മോള്‍ റോബര്‍ട്ട് കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്



കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് (എം) ലെ  ജയ്‌മോള്‍ റോബര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. LDF ലെ ധാരണ പ്രകാരം സിപിഎമ്മിലെ ലളിതാ മോഹനന്‍ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജയ്‌മോള്‍ റോബര്‍ട്ടിന് 8 വോട്ടും കോണ്‍ഗ്രസിലെ ജാന്‍സി ജോര്‍ജിന് 5 വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ത്രേസ്യാമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അസിസ്റ്റന്റ് ഡിപ്പാര്‍ട്ടുമെന്റ് അഗ്രി കള്‍ച്ചറല്‍ ഓഫീസര്‍  സിന്ധു കെ.മാത്യു വരണാധികാരിയായിരുന്നു.  കടപ്ലാമറ്റം ടൗണ്‍ വാര്‍ഡ് പ്രതിനിധിയായ ജയിമോള്‍ റോബര്‍ട്ട് കേരള വനിതാ കോണ്‍ഗ്രസ് (എം)  മണ്ഡലം പ്രസിഡന്റ് ആണ്.വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തപ്പെട്ട ജയ്‌മോള്‍ റോബര്‍ട്ടിന്

എല്‍.ഡി.എഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എല്‍ഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കണ്‍വീനര്‍ തോമസ് റ്റി കീപ്പുറം,സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബേബി വര്‍ക്കി,കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പില്‍ , സിപിഐ ലോക്കല്‍ സെക്രട്ടറി സജി സഭക്കാട്ടില്‍ എല്‍.ഡിഎഫ് .കണ്‍വീനര്‍ ബാബു പാറ്റാനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, തോമസ് പുളിക്കിയില്‍ ജോസഫ് സൈമണ്‍, പയസ് ഓരത്തേല്‍, സെബാസ്റ്റ്യന്‍ പട്ടകുന്നേല്‍, ജോസ് പാണ്ടംപടം, ജോസഫ് ML, സഖറിയാസ് പുഴയംകണ്ടം, ബിജു കുളത്തൂര്‍,രാജു എം.പി. ബിജു മറ്റപ്പള്ളി ജോണ്‍സന്‍ ജോസഫ് ഡൈനോ കുളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് മെബര്‍ ജീന സിറിയക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്‍സി സക്കറിയാസ്, ബിന്‍സി സാവിയോ, സച്ചിന്‍ സദാശിവന്‍,ബീന തോമസ്, ലളിതാ മോഹനന്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.




Post a Comment

0 Comments