യുവ ജനതാദള്‍ (എസ് ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും, വിതരണം ചെയ്തു. യുവജനതാദളിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി യുവതയുടെ കരുതല്‍ ജില്ലാതല ഉദ്ഘാടനം ജനതാദള്‍ (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് ടോണി കുമരകത്തിന്റെ അധ്യക്ഷതയില്‍ ഏറ്റുമാനൂര്‍ ജനതാദള്‍ മണ്ഡലം പ്രസിഡന്റ് കെ.റ്റി രമേശ്, യുവ ജനതാദള്‍ (എസ്) സംസ്ഥാന കമ്മറ്റി അംഗം വിപിന്‍ എസ് , ജില്ലാ ഭാരവാഹികളായ വിശാഖ് ചന്ദ്രന് , പ്രശാന്ത് .ബി.മോളിക്കല്‍ , കാവ്യ കൃഷണ , വികാസ് വിശ്വന് , ശ്രീജിത്ത് എം.എസ്, രാഹുല്‍ സി.ആര്, ആന്‍സ് വര്‍ഗീസ് ,പാര്‍ട്ടി ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി കെ.കെ. ബിജു മഹിള ജനതാദള്‍ ജില്ലാ ഭാരവാഹികളായ മെറ്റല്‍ഡ ജോസഫ് , സുരേഖ എന്‍.എസ് , മഹിള ജനതാ ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് രാജി അനുകുമാര്‍ എന്നിവര്‍പങ്കെടുത്തു.
0 Comments