കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും, യോഗാ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന എട്ടാമത് ജില്ലാ യോഗാ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് കോട്ടയത്ത് സമാപിച്ചു. നാഗമ്പടം സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ വിവിധ സ്‌കൂളുകള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, വെല്‍നസ് സെന്ററുകള്‍ തുടങ്ങിയവയില്‍ നിന്നായി 200 ലധികം താരങ്ങള്‍ മാറ്റുരച്ചു. യോഗാസന, ആര്‍ട്ടിസ്റ്റിക് സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍ റിഥമിക്, ഫ്രീ ബ്ലോ യോഗ ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരം നടന്നത്.വൈകിട്ട് നടന്ന സമാപന യോഗം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.പി ലാലുമോന്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി സി.കെ ഹരിഹരന്‍, എ.കെ ഭരതന്‍, ഡോ.വിജയന്‍ കണ്ണൂര്‍, അശോകന്‍ പത്തനംതിട്ട, രമേഷ് തിരുവനന്തപുരം, ലാല്‍ ഇടുക്കി, ശ്രീജേഷ് പത്തനംതിട്ട തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന തല മത്സരം സെപ്റ്റംബറില്‍ എറണാകുളത്ത് വെച്ച് നടക്കും.
0 Comments