കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് സുവര്‍ണ്ണ ജൂബിലി നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷം ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ഉന്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ബാങ്ക് ഏര്‍പ്പെടുത്തുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിര്‍വഹിക്കും. ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍. മുതിര്‍ന്ന സഹകാരികളെ മോന്‍സ് ജോസഫ് എം.എല്‍.എ ആദരിക്കും. ഡി.സി.സി പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനില്‍ പ്രതിഭകളെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല വിരമിച്ച ജീവനക്കാരെ ആദരിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ്, വൈസ് ചെയര്‍മാന്‍ എം.കെ സാമ്പജി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജെഫി ജോസഫ്, ബാങ്ക് ജനറല്‍ മാനേജര്‍ സണ്ണി വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. 1973ല്‍ 323 അംഗങ്ങളുമായി 17900 രൂപ ഓഹരി മൂലധനവുമായി തുടക്കം കുറിച്ച കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് നിലവില്‍ റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദേശത്തിലും നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും, ബാങ്കിന് 10 ബ്രാഞ്ചുകളും , 39792 അംഗങ്ങളും ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
0 Comments