കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാണക്കാരി മാവേലിനഗര്‍ ഭാഗത്ത് മെല്‍ബിന്‍ ജോസഫ് എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ് , സി.പി.ഓ മാരായ പ്രവീണ്‍ പി.നായര്‍ , രതീഷ് , സ്മിതേഷ്, രഞ്ജിത്, നിതാന്ത്, ബോബി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെപിടികൂടിയത്.
0 Comments