പാലാ മുന്‍സിപ്പാലിറ്റിയുടെയും കൃഷി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നടന്നു. കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈകള്‍, പച്ചക്കറി വിത്ത്, ജൈവ വളക്കൂട്ടുകള്‍ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനവും നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനൊ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഷാജു വി. തുരുത്തന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിജി ജോജോ, സാവിയോ കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ആശ പദ്ധതി വിശദീകരണം നടത്തി. മികച്ച കര്‍ഷകനായ ബേബി ചെറിയാന് തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍ , നഗരസഭാ ജീവനക്കാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments