മണിപ്പൂരിലെ കലാപബാധിത മേഖലയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, കേരള കോണ്‍ഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പു നല്‍കാന്‍ കഴിയാത്ത മണിപ്പൂര്‍ ഭരണകൂടത്തെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു സായാഹ്ന ധര്‍ണ. അതിരമ്പുഴ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ കേരള കോണ്‍ഗ്രസ് എം ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ഇടവഴിക്കല്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ജോഷി ഇലഞ്ഞിയില്‍ അധ്യക്ഷനായിരുന്നു. അതിരുമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എല്‍സമ്മ മാത്യു, പഞ്ചായത്ത് മെമ്പര്‍ ജോസ് അഞ്ജലി, കേരള കോണ്‍ഗ്രസ് നേതാക്കളായ ഫ്രാന്‍സിസ് സാലസ് മാങ്കൂട്ടില്‍, ബൈജു മാതിരമ്പുഴ, ജോസ് പാറക്കല്‍, എന്‍.എ. മാത്യു, ജിന്‍സ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments