Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ



മണിപ്പൂരില്‍ നടക്കുന്ന മനുഷ്യ വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ പ്രൊഫസര്‍  എം.ജി. ബാബുജി ധര്‍ണ ഉദ്ഘാടനം ചെയ്തു. എം.എസ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ.എസ്.എസ്.പി.യു നേതാക്കളായ മോഹനചന്ദ്ര പ്രതാപ് എം, പ്രൊഫസര്‍ കെ.എസ് രാധാകൃഷ്ണന്‍ നായര്‍, കെ.വി ജോഷി, പി.പി ഗോപി, കെ.കെ സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പേരൂര്‍ കവലയില്‍ നിന്നും പ്രകടനമായാണ്  പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസ് പടിക്കലേക്ക് എത്തിയത്.




Post a Comment

0 Comments